കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍; 13 പേരെ കാണാതായി, മൂന്ന് വീടുകള്‍ ഒലിച്ചുപോയെന്ന് സൂചന

 | 
Koottickal

കോട്ടയം: മുണ്ടക്കയത്തിന് സമീപം കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേരെ കാണാതായി. മൂന്ന് വീടുകള്‍ ഒലിച്ചു പോയതായാണ് വിവരം. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. കാണാതായവരില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്. കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളക്കെട്ടുണ്ടെന്നാണ് വിവരം.

കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും വെള്ളക്കെട്ടുണ്ട്. പ്രദേശത്തേക്ക് റോഡ് മാര്‍ഗ്ഗം എത്താന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങള്‍ വീടുകളുടെ രണ്ടാം നിലയില്‍ കയറി നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂഞ്ഞാര്‍ ബസ്സ്‌റ്റോപ് നിലവില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്.