മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ ഭീഷണിയെന്നത് ആശങ്ക മാത്രം: സുപ്രീം കോടതി
Jan 28, 2025, 16:02 IST
| 
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു കോടതി ഇക്കാര്യം വാക്കാൽ പരാമർശിച്ചത്. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീം കോടതി ജഡ്ജി ഋഷികേശ് റോയി ചൂണ്ടിക്കാട്ടി.
സ്ത്രീയെന്ന പരിഗണന, ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ മോചനം; അംഗീകരിച്ച് മന്ത്രിസഭാ യോഗം
അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും താനും ഈ ആശങ്കയിൽ കേരളത്തിൽ ഒന്നര വർഷത്തോളം ജീവിച്ചതാണെന്നും ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു.