‘സനാതന ധർമം മാത്രമാണ് മതം, ബാക്കിയെല്ലാം ആരാധനാ മാർഗങ്ങൾ’; യോ​ഗി ആദിത്യനാഥ്

 | 
yogi


സനാതന ധർമം മാത്രമാണ് മതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ബാക്കിയെല്ലാം ആരാധനാ മാർ​ഗങ്ങളാണെന്നും യോ​ഗി പറഞ്ഞു. ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നടന്ന ‘ശ്രീമദ് ഭഗവത് കഥാ ജ്ഞാന യാഗ’ത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു യോ​ഗിയുടെ പ്രാസ്താവന. ക്ഷേത്രത്തിലെ ദിഗ്വിജയ് നാഥ് സ്മൃതി ഓഡിറ്റോറിയത്തിൽ ഭക്തരോട് സംസാരിച്ച ഗോരക്ഷപീഠാധീശ്വർ കൂടിയായ ആദിത്യനാഥ് ശ്രീമദ് ഭഗവതിന്റെ അന്തസത്ത മനസ്സിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.


“സനാതന ധർമ്മം മാനവികതയുടെ മതമാണ്. അതിന്മേലുള്ള ഏതൊരു ആക്രമണവും മുഴുവൻ മനുഷ്യരാശി തന്നെ അപകടത്തിലാക്കും” യോ​ഗി പറഞ്ഞു. ഇടുങ്ങിയ ചിന്താഗതിയുള്ള കാഴ്ചപ്പാടുകൾ ശ്രീമദ് ഭഗവതിന്റെ വിശാലത മനസ്സിലാക്കാൻ പാടുപെടുന്നെന്നും അദ്ദേഹം പറഞ്ഞു.