സന്ദീപിന്റെ കൊലപാതകം; പ്രതി വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്, ഓഡിയോ കേള്‍ക്കാം

 | 
Sandeep

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് ശേഷം പ്രതികളില്‍ ഒരാള്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. കൊലയില്‍ നേരിട്ട് പങ്കാളിയായ വിഷ്ണുകുമാറിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സന്ദീപിന്റെ കഴുത്തില്‍ വെട്ടിയത് താനാണെന്നും എന്നാല്‍ താന്‍ പ്രതിയാകില്ലെന്നും തന്നോട് കയറേണ്ടതില്ലെന്നാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്നും വിഷ്ണു പറയുന്നു.

'സന്ദീപുമായി നേരത്തേ വിഷയമുണ്ടായതാ. കയ്യില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തതാണ്. ചത്തുപോകുമെന്ന് ആരെങ്കിലും അറിഞ്ഞോ? അവന്‍ ചത്തുപോയി, സീന്‍ ആയി,' എന്നാണ് വിഷ്ണു പറയുന്നത്. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ കീഴടങ്ങും, എന്നെ കേറ്റണ്ടെന്ന് മിഥുന്‍ ചേട്ടന്‍ വിളിച്ചു പറഞ്ഞായിരുന്നു എന്നും വിഷ്ണു പറയുന്നു.

കൊലപാതകം ആസൂത്രിതമാണെന്ന സൂചനയാണ് ഫോണ്‍ സംഭാഷണം നല്‍കുന്നത്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവും വ്യക്തിവിരോധവും ഉണ്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.