കേന്ദ്രസർക്കാരിന് വീണ്ടും തിരിച്ചടി: പിഐബി ഫാക്ട് ചെക്ക് യൂണിറ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

 | 
supreme court

 കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ വാർത്തകളുടേയും  ഉള്ളടക്കത്തിന്റെയും  വസ്തുതകൾ പരിശോധിക്കാൻ  പ്രസ് ഇൻഫർമേഷൻ ബ്യൂറോയെ (പിഐബി) ചുമതലപ്പെടുത്തിയ സർക്കാർ വിജ്ഞാപനം സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചതിനെതിരെയാണു കോടതിയുടെ നടപടി. അഭിപ്രായ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നു  ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകമാണ്  ഇത് സ്റ്റേ ചെയ്തത്.  കേന്ദ്രസർക്കാരിന് ഇത്  വൻതിരിച്ചടിയാണ്.

ഏപ്രിൽ 15ന് ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ.