സഹപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ചു; വേണു ബാലകൃഷ്ണനെ മാതൃഭൂമി ന്യൂസ് സസ്പെന്റ് ചെയ്തു.

 | 
venu

രാഷ്ട്രീക്കാരേയും സാമൂഹ്യ പ്രവർത്തകരേയും ഒമ്പത് മണി ചർച്ചകളിലിട്ട്  കീറിമുറിക്കുന്ന മാതൃഭൂമി ചാനലിലെ അവതാരകൻ വേണു ബാലകൃഷ്ണനെ സഹപ്രവർത്തക്ക് ലൈം​ഗീക ചുവയുള്ള സന്ദേശമയച്ചതിന് മാനേജ്മെന്റ്  സസ്പെന്റ് ചെയ്തു. സമാനമായ പരാതി മൂന്ന് തവണ ഉണ്ടായിട്ടും ഒതുക്കിതീർത്ത വേണുവിന് പക്ഷെ ഇത്തവണ അതിന് സാധിച്ചില്ല.  അന്വേഷണ വിധേയമായി രണ്ടാഴ്ച്ചത്തേക്കാണ് സസ്പെൻഷൻ. സുഹൃത്തും സഹപ്രവർത്തകയുമായ യുവതിയോട് ലൈം​ഗീക താൽപര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശമാണ് ഇയാൾ അയച്ചത്. യുവതി സ്ഥാപനത്തിലെ വനിത സെല്ല് വഴി പരാതി നൽകി. ഇതേ തുടർന്നാണ് മാനേജ്മെന്റ് വേണുവിനെ സസ്പെന്റ് ചെയ്തത്. പരാതിയിൽ മാധ്യമ പ്രവർത്തക ഉറച്ചു നിന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന. 

ഇതാദ്യമായല്ല വേണുവിനെതിരെ ഇത്തരത്തിലുള്ള പരാതികൾ വരുന്നത്.  ചാനലിലെ ഒരു മേക്കപ്പ് വുമൺ അടക്കം പരാതി നൽകിയിരുന്നെങ്കിലും അതെല്ലാം ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. നേരത്തെ ചാനലിന്റെ ചുമതല വഹിച്ചിരുന്നത് വേണുവിന്റെ ജേഷ്ഠൻ ഉണ്ണി ബാലകൃഷ്ണൻ ആയിരുന്നു. അതിനാൽ തന്നെ പരാതികളിൽ അന്നൊന്നും കൂടുതൽ നടപടി ഉണ്ടായില്ല. ഇത്തവണയും സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നെങ്കിലും കാര്യങ്ങള്‍ വേണുവിന്‍റെ കൈവിട്ടുപോയി.