എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

 | 
tttttttt

എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആര്‍.എസ്.എസ്. വത്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പഠിപ്പ് മുടക്കുന്നത്. തുടര്‍ പ്രതിഷേധങ്ങളുടെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ വളയന്‍ സമരവും ഇന്ന് നടക്കും. രാവിലെ 12 മണി മുതല്‍ രാജ്ഭവന്‍ വളയല്‍ സമരം ആരംഭിക്കും. 

ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാൻ ആർഎസ്എസ് പദ്ധതിയിടുന്നു. ഇതിന് ചുക്കാൻ പിടിക്കാൻ ഗവർണർ ഇറങ്ങിയിരിക്കുകയാണ്. സെനറ്റ് നോമിനേഷനിൽ കണ്ടത് അതാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെ ആർഎസ്എസ് അനുകൂലികളെ നിയമിക്കുകയാണ്. കെ സുരേന്ദ്രൻ കൊടുക്കുന്ന ലിസ്റ്റാണ് ഗവർണർ നോമിനേറ്റ് ചെയ്യുന്നത്. കെഎസ്‌യുവിനും എംഎസ്എഫിനും ഇക്കാര്യത്തിൽ മൗനമാണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ കുറ്റപ്പെടുത്തി.