ഡെസ്റ്റിനേഷൻ വെഡ്ഡിംഗിനൊരുങ്ങി ശംഖുമുഖം; ആദ്യ വിവാഹം നാളെ ​​​​​​​

 | 
vvv

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിൻറെ കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ വെഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രമൊരുങ്ങുന്നു. ശംഖുമുഖം ബീച്ചിന് സമീപത്തെ ബീച്ച് പാർക്കിലാണ് മനോഹരമായ വെഡിങ് ഡെസ്റ്റിനേഷൻ. ഇവിടെ ആദ്യ വിവാഹം നാളെ നടക്കും. 

 വിദേശരാജ്യങ്ങളിലേതിനു സമാനമായാണ് തിരുവനന്തപുരത്തും അത്തരത്തിലൊരു വെഡിങ് ഡെസ്റ്റിനേഷൻ ഒരുക്കിയിരിക്കുന്നത്. കടലിൻറെ പശ്ചാത്തലത്തിൽ  അലങ്കരിച്ച ഓപ്പൺ കല്യാണ മണ്ഡപത്തിലാണ് വിവാഹം. സിനിമകളിലും വിദേശങ്ങളിലും കണ്ടിരുന്ന കല്യാണങ്ങൾ ഇനി തലസ്ഥാനത്തും നടക്കും.  ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. കനകക്കുന്നിനും മാനവീയത്തിനുമൊപ്പം തലസ്ഥാനത്തെ അടുത്ത നൈറ്റ് ലൈഫ് കേന്ദ്രമാവും ശംഖുമുഖവും. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല. രണ്ട് കോടി ചിലവിൽ പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയിൽ വമ്പിച്ച മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.