ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പ്രതി ഗ്രീഷ്മ

 | 
sharon murder

  

തിരുവനന്തപുരം: ഷാരോൺ വധക്കേസ് വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പ്രതി ഗ്രീഷ്മ. ഗ്രീഷ്മയ്‌ക്കൊപ്പം കൂട്ടു പ്രതികളും ആവശ്യമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ നാഗര്‍ കോവിലിലെ സെക്ഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്നാണ് പ്രതികളുടെ ആവശ്യം. 

സംഭവം തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും ഇവിടേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പ്രതികൾ ആവശ്യപ്പെട്ടത്. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് പ്രതികള്‍ക്കായി ഹര്‍ജി സമര്‍പ്പിച്ചത്. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ച പ്രതി ഗ്രീഷ്മ  ചൊവ്വാഴ്ച ആണ് ജയില്‍ മോചിത ആയത്. കേസിലെ മറ്റുപ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.