പലസ്തീൻ വിഷയത്തിൽ ശശി തരൂർ പ്രസ്താവന തിരുത്തണം; കെ മുരളീധരൻ ​​​​​​​

 | 
k mualidharan


പലസ്തീൻ വിഷയത്തിൽ ശശി തരൂരിനെതിരെ കെ മുരളീധരൻ എം പി രം​ഗത്ത്. തരൂരിന്റെ പ്രസ്താവന കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. പ്രസ്താവന തിരുത്തിയാൽ പ്രശ്‌നങ്ങൾ അവസാനിക്കും. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തയ്യാറാവണം. സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം. സംസ്ഥാന സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല. ധൂർത്ത് ഒഴിവാക്കണം. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. ചർച്ച നടത്തിയാൽ കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു. 

വിഷയത്തിൽ ചെന്നിത്തല പറഞ്ഞതാണ് കോൺഗ്രസിന്റെ നിലപാട്. മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിൽ ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്നാണ് കരുതുന്നതെന്ന് മുരളീധരൻ പറഞ്ഞു. 

പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തിയ മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാദ പരാമർശം. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 ൽ അധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്നുമായിരുന്നു ശശി തരൂരിന്റെ വാക്കുകൾ.