ഷെൽന നിഷാദ് അന്തരിച്ചു

 | 
shelna nishadh

കൊച്ചി: ആലുവ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു ഷെൽന. ദീർഘകാലമായി അർബുദ രോ​ഗ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 

 ഇന്ന് ഉച്ചയോടെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഷെൽന നിഷാദ് മത്സരിച്ചിരുന്നു. ആലുവ എംഎൽഎയായിരുന്ന കെ മുഹമ്മദ്‌ അലിയുടെ മരുമകളാണ്‌. ഭർത്താവ്: നിഷാദ് അലി.