കാണ്ഡഹാറില്‍ ഷിയാ പള്ളിയില്‍ സ്‌ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു

 | 
Blast

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 16 മരണം. കാണ്ഡഹാറിലെ ബിബി ഫാത്തിമ പള്ളിയിലാണ് സംഭവം. സ്‌ഫോടനത്തില്‍ 40ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

നമസ്‌കാരത്തിന് ഒട്ടേറെപ്പേര്‍ പങ്കെടുത്തിരുന്നുവെന്ന് താലിബാന്‍ ഗവണ്‍മെന്റ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വക്താവ് പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുണ്‍ഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു ഇത്.