യുഎസിലെ ലൂവിസ്റ്റൺ ന​ഗരത്തിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു

 | 
usa

വാഷിങ്ടൺ: മെയിനിലെ ലൂവിസ്റ്റൺ ന​ഗരത്തിൽ വൻ വെടിവെയ്‌പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്. 60 ഓളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്. വെടിവെച്ചയാളെ പിടികൂടാനായില്ല.

ലൂവിസ്റ്റണിലെ ബാറിലും റസ്റ്റോറന്റിലുമാണ് വെടിവെപ്പുണ്ടായത്. തോക്കുമായി നടക്കുന്ന അക്രമിയുടെ ഫോട്ടോ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.