തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി 6 പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരില്‍ സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളും
Wed, 3 Nov 2021
| 
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി 6 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 5 പേര്‍ കുട്ടികളാണ്. ഇവര്‍ സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാള്‍ അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരനാണ്. ആര്യനാട് ചെറുമഞ്ചലിലാണ് സംഭവം.
നെടുമങ്ങാട് ഭാഗത്തു നിന്ന് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ വെയിറ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. ബസ് അമിത വേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.