ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ടു
Nov 29, 2023, 16:06 IST
| കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പർ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കാൻ നിർദേശം. കൊല്ലം റൂറൽ പോലീസിന്റേതാണ് നിർദേശം.
പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഓട്ടോ പ്രതികളുടേത് തന്നെയാണെന്ന സംശയവും ഉണ്ട്. ഏഴ് മിനിറ്റ് പ്രതികൾ പാരിപ്പള്ളിയിൽ ചെലവഴിച്ചുവെന്നും പോലീസ് കണ്ടെത്തി.
ഇന്നലെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബിഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടത്.