എഴുത്തച്ഛൻ പുരസ്കാരം എസ്.കെ വസന്തന്

 | 
s k vasanth


ഇത്തവണത്തെ എഴുത്തച്ഛൻ പുരസ്കരം ഭാഷാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ഡോ. എസ്.കെ വസന്തന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച അധ്യാപകന്‍, വാഗ്മി, ഗവേഷണ മാര്‍ഗദര്‍ശി തുടങ്ങിയ നിലകളിലുള്ള വസന്തന്റെ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 

നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ ഡോ. എസ്.കെ വസന്തന്‍ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ, കാല്‍പ്പാടുകള്‍ തുടങ്ങി അമ്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്.