കന്യാസ്ത്രീ പീഡനക്കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാംപെയിന്‍
![Nun Rape Case](https://newsmoments.in/static/c1e/client/89487/uploaded/c22b2ed491cee373dfd1f46a67eb8a92.jpg)
കന്യാസ്ത്രീ പീഡനക്കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ. സാമൂഹ്യപ്രവര്‍ത്തകര്‍, മാധ്യമ-സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കന്യാസ്ത്രീക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. നിങ്ങള്‍ കേവലം ഒരു ഇരയല്ല, മറിച്ച് ഒരു പോരാളിയാണെന്ന് ക്യാംപെയിനില്‍ പങ്കെടുക്കുന്നവര്‍ പറയുന്നു.
കത്തുകള്‍ solidartiy2sisters@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുന്നതാണ് ക്യാംപെയിന്‍. ഇത് കൈകാര്യം ചെയ്യുന്നവര്‍ ഇവയുടെ പ്രിന്റ് ഔട്ട് എടുത്ത് അതിജീവിതയ്ക്ക് കൈമാറും. മാധ്യമപ്രവര്‍ത്തക കെ.കെ.ഷാഹിന, നടി പാര്‍വതി തിരുവോത്ത്, നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, സംവിധായകന്‍ ജിയോ ബേബി തുടങ്ങിയവര്‍ കത്തുകള്‍ അയച്ച് തങ്ങളുടെ പിന്തുണ അറിയിച്ചു കഴിഞ്ഞു.