പത്തനംതിട്ടയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു

 | 
crime

പത്തനംതിട്ട: തിരുവല്ലയിൽ അച്ഛനേയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തി. പരുമല നാക്കട ആശാരിപ്പറമ്പിൽ കൃഷ്ണൻകുട്ടി (72), ഭാർഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടുപേരെയും വീടിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവർ സംഭവ സ്ഥലത്ത് വെച്ചുതന്നെ  മരണപെട്ടു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.

ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കൊല ചെയ്യാനുള്ള കാരണം എന്താണെന്ന്‌ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.