എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു

 | 
SSLC Exam

എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ തിയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. മാര്‍ച്ച് 21 മുതല്‍ 25 വരെ മോഡല്‍ പരീക്ഷ നടക്കും.

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 22 വരെയാണ് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ നടക്കുക. പ്ലസ് ടു മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. പെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരെയായിരിക്കും പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുന്നത്.