സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് വിദ്യാർഥിയെ അധ്യാപകൻ മർദ്ദിച്ചെന്ന് പരാതി; അധ്യാപകനെതിരെ കേസെടുത്തു

 | 
police

മലപ്പുറം: സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചെന്ന് ആരോപിച്ച് അധ്യാപകന്‍ വിദ്യാർഥിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാക്ലാസ് വിദ്യാർഥിക്കാണ് മര്‍ദ്ദനമേറ്റത്. 

ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ വരാന്തയിൽ വെച്ച് വിദ്യാർഥി സഹപാഠിയായ പെൺകുട്ടിയോട് സംസാരിക്കുന്നത് കണ്ട അധ്യാപകൻ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വിദ്യാര്‍ഥിയെ ചൂരലുകൊണ്ട് അടിച്ചതായാണു പരാതി. കുട്ടിയുടെ തുടയിലും വയറിലും അടിയേറ്റത്തിന്റെ പാടുകളുമുണ്ട്. 

വിദ്യാർഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.