വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് ഐസിഎംആര്‍

കോവിഡ് വാക്സിനുകള് കൂട്ടിക്കലര്ത്തി നല്കുന്നത് കൂടുതല് ഫലപ്രദമെന്ന് ഐസിഎംആര്.
 | 
വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് ഐസിഎംആര്‍

കോവിഡ് വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നത് കൂടുതല്‍ ഫലപ്രദമെന്ന് ഐസിഎംആര്‍. അഡീനോവൈറസ് വെക്ടര്‍ വാക്‌സിനും നിര്‍ജീവമാക്കിയ വൈറസ് അടങ്ങിയ വാക്‌സിനും കലര്‍ത്തി നല്‍കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്നും അത് സുരക്ഷിതമാണെന്നും പഠനത്തില്‍ വ്യക്തമായെന്ന് ഐസിഎംആര്‍ പറയുന്നു. കോവിഷീല്‍ഡും കോവാക്‌സിനും കലര്‍ത്തി നല്‍കുന്നത് ഫലപ്രദമാണെന്നാണ് വാദം.

ഉത്തര്‍ പ്രദേശില്‍ അബദ്ധത്തില്‍ വ്യത്യസ്ത വാക്‌സിനുകള്‍ രണ്ടു ഡോസുകളിലായി എടുത്തവരിലാണ് പഠനം നടത്തിയത്. വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തിയുള്ള പഠനം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയിരുന്നു. ഇത്തരമൊരു പഠനം നടത്താന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് അനുമതി തേടിയതിന് പിന്നാലെയാണ് ഡിസിജിഐ നിര്‍ദേശം നല്‍കിയത്.

കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസുകളിലായി നല്‍കാന്‍ കഴിയുമോ എന്ന് പരിശോധിക്കുന്നതിനായിരുന്നു ഈ പഠനത്തിന്റെ ലക്ഷ്യം.