മോദി സ‍‍ർക്കാർ സമ്പൂർണ്ണപരാജയമെന്ന് സുബ്രമണ്യം സ്വാമി; തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്

 | 
swami

നരേന്ദ്ര മോദി സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് സൂചിപ്പിച്ച് ബിജെപി നേതാവും എംപിയുമായ സുബ്രമണ്യം സ്വാമിയുടെ ട്വീറ്റ്. മോദി സർക്കാറിന്റെ റിപ്പോർട്ട് കാർഡ് എന്ന പേരിൽ ആണ് സ്വാമി ട്വീറ്റ് ചെയ്തത്.  സാമ്പത്തികരം​ഗം- പരാജയം, അതിർത്തി സുരക്ഷ- പരാജയം, വിദേശ നയം- അഫ്​ഗാനിൽ പരാജയം, ദേശീയ സുരക്ഷ- പൊ​ഗാസസ് എൻഎസ്ഒ, ആഭ്യന്തര സുരക്ഷ- കഷ്മീറിൽ പാളി, ആരാണ് ഉത്തരവാദി- സുബ്രമണ്യം സ്വാമി. ഇതായിരുന്നു അദേഹത്തിന്റെ ട്വീറ്റ്.

അതേസമയം സുബ്രമണ്യം സ്വാമി തൃണമൂൽ കോൺ​ഗ്രസിലേക്ക് പോകുന്നു എന്ന രീതിയിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. ഇന്നലെ സ്വാമി ദില്ലിയിൽ മമ്ത ബാനർജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിനു ശേഷം അദേഹം മമ്തയെ പുകഴ്ത്തി ട്വീറ്റും ചെയ്തിരുന്നു.