സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമ; മൊഫിയ നേരിട്ടത് കടുത്ത പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

 | 
Mofia and Suhail

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണ്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നേരിട്ടത് കടുത്ത പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊഫിയയെ അടിമയെപ്പോലെ ഭര്‍ത്താവു മാതാപിതാക്കളും ജോലി ചെയ്യിപ്പിച്ചു. ഭര്‍ത്താവ് സുഹൈലിന്റെ മാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നുവെന്നും മൊഫിയ മാനസിക രോഗിയാണെന്ന് ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുഹൈലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു സുഹൈല്‍. മൊഫിയയുടെ ശരീരത്തില്‍ ഇയാള്‍ പല തവണ മുറിവേല്‍പ്പിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പുറത്തു പറയാന്‍ പറ്റാത്ത വിധത്തിലുള്ള പീഡനമാണ് മൊഫിയ നേരിട്ടിരുന്നതെന്നാണ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്.

സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ ഭര്‍ത്താവ് മൊഫിയയെ നിര്‍ബന്ധിച്ചിരുന്നതായി സഹപാഠികള്‍ പറയുന്നു. കൊടിയ പീഡനമാണ് സുഹൈലിന്റെ വീട്ടില്‍ മൊഫിയ നേരിട്ടിരുന്നതെന്ന് മാതാപിതാക്കളും വ്യക്തമാക്കിയിരുന്നു.