സുനന്ദ പുഷ്‌കര്‍ കേസ്; ശശി തരൂരിനെ കുറ്റവിമുക്തനാക്കി

 | 
Tharoor
സുനന്ദ പു്ഷ്‌കറിന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍

ന്യൂഡല്‍ഹി: സുനന്ദ പു്ഷ്‌കറിന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. തരൂരിന്റെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂര്‍ കോടതിയില്‍ വാദിച്ചത്. ഇത് കണക്കിലെടുത്താണ് വിധി. 

ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പോലീസ് വാദിച്ചത്. 2014 ജനുവരി 17ന് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലിന്റെ സ്യൂട്ടില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് തരൂരിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഡല്‍ഹി പോലീസ് കേസെടുത്തു. 

പോലീസിന്റെ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്. വിഷം ഉള്ളില്‍ ചെന്നായിരുന്നു മരണം. ആദ്യഘട്ടത്തില്‍ ഐപിസി 302-ാം വകുപ്പ് അനുസരിച്ചായിരുന്നു പോലീസ് കേസെടുത്തത്.