പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് ഓഡിറ്റിന് വിധേയമാകണമെന്ന് സുപ്രീം കോടതി; നല്‍കേണ്ടത് 25 വര്‍ഷത്തെ കണക്ക്

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് ഓഡിറ്റിന് വിധേയമാകണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ 25 വര്‍ഷത്തെ വരവു ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കണം. ഇത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി പറഞ്ഞു.
ഓഡിറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കഴിഞ്ഞ വര്‍ഷമാണ് ക്ഷേത്രത്തില്‍ ഓഡിറ്റ് നടത്തണമെന്ന് ഉത്തരവ് വന്നത്. എന്നാല്‍ ട്രസ്റ്റ് വേറിട്ട സ്ഥാപനമാണെന്നും ക്ഷേത്രത്തിന്റെ മാത്രം കണക്കുകളുടെ ഓഡിറ്റിനാണ് കോടതി ഉത്തരവിട്ടതെന്നും ട്രസ്റ്റ് വാദിച്ചു. ഇക്കാര്യത്തിലാണ് കോടതി വ്യക്തത വരുത്തിയിരിക്കുന്നത്.
തിരുവിതാംകൂര്‍ രാജകുടുംബമാണ് ട്രസ്റ്റ് രൂപീകരിച്ചത്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിയാണ് ക്ഷേത്രത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്. ഇപ്പോ ള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം പോലും ഇല്ലെന്ന് സമിതി കഴിഞ്ഞ ദിവസം വാദിച്ചിരുന്നു.