മണിപ്പൂർ സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

 | 
suprim court

മണിപ്പൂർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മണിപ്പൂരിൽ നിയമവാഴ്ചയില്ലെന്നും ഭരണകൂടം നിശ്ചലമായെന്നും കോടതി വിമർശിച്ചു. ഇതുകൊണ്ടാണ് എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതെന്നും കോടതി ചൂണ്ടിക്കാണിച്ചു. മണിപ്പൂർ ഡിജിപിയോട് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹജരാകാൻ സുപ്രീം കോടതി നിർദേശം നൽകി.

ഇതിനിടെ കേന്ദ്ര സർക്കാർ നൽകിയ പട്ടികയിൽ അതിജീവിതമാരുടെ പേര് ഉൾപ്പെട്ടത് നിയമവിരുദ്ധമാണെന്ന് അഭിഭാഷകയായ വൃന്ദ ഗ്രോവർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇതേ തുടർന്ന് പട്ടിക പുറത്ത് പോകരുതെന്ന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി.

എഫ് ഐ അർ രജിസ്റ്റർ ചെയ്യാൻ വൈകിയതും കോടതി ചൂണ്ടിക്കാണിച്ചു. ഈ വീഴ്ച വ്യക്തമാക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എഫ്‌ഐആർ ഇടുന്നതിൽ വന്ന വീഴ്ചയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ കോടതി ഇന്നും ആവർത്തിച്ചു. എന്നാണ് സീറോ എഫ്‌ഐഅർ രജിസ്റ്റർ ചെയ്തത്? എന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് എന്ന ചോദ്യങ്ങളും കോടതി ഉന്നയിച്ചു. പൊലീസ് ആകെ 6532 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേന്ദ്രം കോടതിയിൽ അറിയിച്ചിരുന്നു.