ഭാര്യയ്ക്കും മകൾക്കുമൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ച് സുരേഷ് ഗോപി; മകളുടെ വിവാഹക്ഷണക്കത്തും നൽകി

 | 
suresh gopi

ഭാര്യ രാധികയ്‌ക്കും മകൾ ഭാഗ്യക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സുരേഷ് ഗോപി . ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. MODI, the Family Man.. PARIVAROM ki NETA’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപി മോദിക്ക് താമരയുടെ ആകൃതിയിലുള്ള ആറന്മുളക്കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്. സുരേഷ് ഗോപിയുടെ മൂത്ത മകളായ ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ജനുവരി പതിനേഴാം തീയതി ഗുരുവായൂരിൽ വെച്ചാണ് മകളുടെ വിവാഹം. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് വരന്‍. ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഭാഗ്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.