മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ കേസിൽ സുരേഷ് ഗോപി 15-ാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകും
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകും. 15-ാം തിയതി ബുധനാഴ്ച ഹാജരാകുമെന്നാണ് വിവരം. 18-ാം തിയതിക്കു മുൻപ് ഹാജരാകണമെന്ന് കാട്ടി നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു.
ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് കേസ്. മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു. ഒക്ടോബർ 27ന് മാധ്യമപ്രവർത്തകയുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോൾ തോളിൽ കൈ വെക്കുകയായിരുന്നു.
അവർ കൈ തട്ടി മാറ്റിയതിനു ശേഷം വീണ്ടും സുരേഷ് ഗോപി തോളിൽ കൈവെച്ചു. സംഭവത്തിൽ പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന ഹോട്ടലിലെ ജീവനക്കാരുടെയും ഒപ്പമുണ്ടായിരുന്ന മറ്റു മാധ്യമപ്രവർത്തകരുടെയും മൊഴിയെടുത്തിട്ടുണ്ട്.