മാധ്യമപ്രവർത്തകയ്ക്ക് നേരെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലനീയം; മന്ത്രി ആർ ബിന്ദു

 | 
r bindu


മാധ്യമപ്രവർത്തകക്ക് നേരെയുള്ള സുരേഷ് ​ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. ഫ്യൂഡൽ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയതെന്നും മന്ത്രി വിമർശിച്ചു. സ്ത്രീത്വത്തോടുള്ള നിന്ദയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ്. കാലഹരണപ്പെട്ട മൂല്യബോധമാണ് സുരേഷ് ഗോപിയുടെ മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സുരേഷ് ഗോപിയെ വിമർശിച്ച് നിരവധിപേരാണ് രംഗത്ത് വന്നത്. ഇന്നലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിൽ മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.