സർക്കാർ രൂപീകരണത്തിനായി താലിബാൻ സഹസ്ഥാപകൻ കാബൂളിൽ എത്തി

അഫ്‌ഗാനിസ്ഥാനിൽ സർക്കാർ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗാനി ബറദാർ കാബൂളിൽ എത്തി. 1994ൽ താലിബാൻ രൂപീകരണത്തിനു മുന്നേറ്റത്തിനും തുടക്കം കുറിച്ച നാലുപേരിൽ ഒരാൾ ആണ് അബ്ദുൽ ഗനി ബറദാർ. അഫ്‌ഗാൻ പ്രസിഡന്റ് ആവാൻ സാധ്യത ബറാദാറിനാണ്.
താലിബാൻ തടഞ്ഞുവെച്ച 150 ഇന്ത്യാക്കാരെ വിട്ടയച്ചതായി അറിയിപ്പുകിട്ടി. ഇവർ വിമാനത്താവളത്തിൽ എത്തിയതായിട്ടാണ് വിവരം. ഇവരെ ചോദ്യം ചെയ്തു വിട്ടയച്ചതായി ndtv റിപ്പോർട്ട് ചെയ്തു. വ്യോമസേനയുടെ സി-130ജെ വിമാനം കാബൂളിൽനിന്ന് 85 ഇന്ത്യക്കാരുമായി കാബൂൾ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യക്കാരെ താലിബാൻ സംഘം പിടിച്ചുകൊണ്ടുപോയതായി വാർത്ത പുറത്തുവന്നത്.
അതേസമയം വെള്ളിയാഴ്ച പ്രതിസന്ധിയിൽ ആയ അമേരിക്കൻ ഒഴിപ്പിക്കൽ ഇന്ന് (ശനിയാഴ്ച) കുറേക്കൂടി വേഗത്തിൽ ആയിട്ടുണ്ട്. അമേരിക്കൻ വിമാനങ്ങൾ സർവീസ് പുനരാരംഭിച്ചു. ആളുകളെ ഹെലികോപ്റ്ററിൽ ആണ് കാബൂൾ വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നത്.
ആയിരക്കണക്കിന് അഫ്‌ഗാൻ സ്വദേശികൾ ആണ് നാട് വിടാൻ ആയി ശ്രമം നടത്തുന്നത്. എന്നാൽ താലിബാൻ ഇതിന് അനുവദിക്കുന്നില്ല. ചെക്ക്പോസ്റ്റുകൾ തീർത്ത് ആളുകളെ ഇവർ തടയുന്നുണ്ട്.