കോവിഡ് വ്യാപനം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും

കേരളത്തില് നിന്നുള്ള യാത്രക്കാര്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി തമിഴ്നാടും കര്ണാടകയും.
 | 
കോവിഡ് വ്യാപനം; കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും. ഇരു സംസ്ഥാനങ്ങളിലേക്കും എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്‌നാട്ടില്‍ ഇളവുകളുണ്ട്. പക്ഷേ കര്‍ണാടക ഈ ഇളവും നല്‍കുന്നില്ല. ഓഗസ്റ്റ് 5 മുതല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്നതോടെയാണ് നിയന്ത്രണം കടുപ്പിക്കാന്‍ തമിഴ്‌നാടും കര്‍ണാടകയും തീരുമാനിച്ചത്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് തെര്‍മല്‍ സ്‌കാനര്‍ പരിശോധന നടത്തും.

രോഗലക്ഷണമുള്ളവരെ അവിടെ വെച്ച് തന്നെ പരിശോധനയ്ക്ക് വിധേയരാക്കും. വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലും പരിശോധനകള്‍ നിര്‍ബന്ധമാക്കി. കോവിഡ് പരിശോധനാ ഫലമോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കയ്യിലില്ലാത്തവര്‍ ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്ക് വിധേയരാകണം.