ജയിലിൽ തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

സ്വർണ പാ​ളി​ക​ൾ ക​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് ത​ന്ത്രി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം
 | 
Sabarimal THanthri

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ റിമാൻഡിലായി ജയിലിൽ കഴിയുന്ന ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് തന്ത്രിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് പരിശോധനക്കായി എത്തിച്ചു. വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. തല കറക്കവും ക്ഷീണവുമാണ് രാവിലെ അനുഭവപ്പെട്ടത്.

വെ​ള്ളി​യാ​ഴ്ച നാ​ലു​മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് ശ​ബ​രി​മ​ല​യെ സം​ബ​ന്ധി​ച്ച് താ​ന്ത്രി​ക കാ​ര്യ​ങ്ങ​ളി​ൽ അ​വ​സാ​ന വാ​ക്കാ​യ ത​ന്ത്രി​യു​ടെ അ​റ​സ്റ്റ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ത​ന്ത്രിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. താ​നൊ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നാണ് അ​റ​സ്റ്റി​ന് ശേ​ഷം വൈ​ദ്യ പ​രി​ശാ​ധ​ന​ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചപ്പോൾ ത​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

ശ​ബ​രി​മ​ല​യി​ൽ പോ​റ്റി​യെ കേ​റ്റി​യ​തും ശ​ക്ത​നാ​ക്കി​യ​തും ത​ന്ത്രി രാ​ജീ​വ​ര് ആ​യി​രു​ന്നു​വെ​ന്നും ത​ന്ത്രി​യു​ടെ ആ​ളാ​ണെ​ന്ന നി​ല​യി​ലാ​ണ് സ​ന്നി​ധാ​ന​ത്തും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി സ്വാ​ധീ​നം ഉ​റ​പ്പി​ച്ച​തെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റും അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ത​ന്ത്രി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് സ്വ​ർ​ണം പ​തി​ച്ച പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കൈ​വ​ശം കൊ​ടു​ത്തു​വി​ട്ട​തെ​ന്നും ദൈ​വ​തു​ല്യ​നാ​യി ക​ണ്ട​വ​ർ ച​തി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ലെ​ന്നും പ​ത്മ​കു​മാ​ർ എ​സ്.​ഐ.​ടി​ക്ക് മു​ന്നി​ൽ ആ​വ​ർ​ത്തി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ത​ന്ത്രി​യെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പ​ത്മ​കു​മാ​റി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.


എന്നാൽ, പാ​ളി​ക​ൾ സ​ന്നി​ധാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് ത​ന്ത്രി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ന്ത്രി ന​ൽ​കി​യ അ​നു​മ​തി​ക​ളി​ൽ മൂ​ന്നെ​ണ്ണം സം​ശ​യാ​സ്പ​ദ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.