എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനെ അവഹേളിച്ച സംഭവം; അധ്യാപകനൊപ്പമെന്ന് കെഎസ്‌യു

 | 
maharajas college


എറണാകുളം മഹാരാജാസ് കോളജിൽ അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ അധ്യാപകനൊപ്പമെന്ന് കെഎസ്‌യു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ്. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നൽകുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ല. ഗൂഢാലോചനയിൽ മാധ്യമങ്ങളും കൂട്ട് നിന്നുവെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.


അധ്യാപകനെ അപമാനിച്ച സംഭവത്തിൽ ആറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാർത്ഥികൾ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോൾ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വിഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളജിന്റെ നടപടി.