ടെലിവിഷൻ സീരിയലുകൾക്ക് നിലവാരമില്ല ; ഇത്തവണ അവാർഡില്ലെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി

 | 
saji cheriyaan

സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണ സീരിയലുകൾക്ക് അവാർഡില്ല. മികച്ച ടെലി സീരിയലിന് ഇത്തവണ അവാർ‍‍ഡ് നൽകുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കഥാ സീരിയിൽ വിഭാഗത്തിലും, കുട്ടികളുടെ സീരിയലിനും ഇത്തവണ അവാർഡില്ല. എൻട്രികൾക്ക് നിലവാര തകർച്ചയുണ്ടെന്നാണ് ജൂറിയുടെ വിലയിരുത്തല്ലെന്ന് മന്ത്രി അറിയിച്ചു. ടെലിവിഷൻ പരമ്പരകളിൽ കുട്ടികളെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ജൂറിയുടെ നിരീക്ഷണം. മികച്ച സീരിയലുകൾ വേണമെന്നാണ് സർക്കാർ നിലപാടെന്ന് പറഞ്ഞ മന്ത്രി ചാനൽ മേധാവിമാരുമായി ചർച്ച നടത്തുമെന്നും അറിയിച്ചു. 

അവാർഡ് തുക വർദ്ധിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞാൽ തീയറ്ററുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. മാധ്യമ രം​ഗത്തെ മറ്റ് അവാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.