കാബൂൾ വിമാനത്താവളത്തിന് തീവ്രവാദി ആക്രമണ മുന്നറിയിപ്പ്.

 | 
KABUL AIRPORT


കാബൂൾ വിമാനത്താവളത്തിന് നേരെ തീവ്രവാദി ആക്രമണ മുന്നറിയിപ്പ് നൽകി അമേരിക്ക ഉൾപ്പ‌ടെയുള്ള രാജ്യങ്ങൾ. പൗരൻമാരെ അവിടേക്ക് പോകുന്നതിൽ നിന്നും വിലക്കിയിട്ടുമുണ്ട്.  അമേരിക്കക്ക് പുറമേ. ബ്രിട്ടൺ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് മുന്നറിപ്പ് നൽകിയിട്ടുള്ളത്. നിലവിൽ വിമാനത്താവള പരിസരത്തുള്ള പൗരൻമാരോട് അവിടെ നിന്നും ഉടൻ മാറണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

താലിബാൻ നൽകിയ അവസാന ദിവസമായ ഓ​ഗസ്റ്റ് 31നകം പൗരൻമാരെ നാട്ടിലെത്തിക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് വന്നിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനകം 82,000 പേരെയാണ് ഒഴിപ്പിച്ചത്.  വിമാനത്താവളത്തിന്റെ പുറത്താകട്ടെ ആയിരിക്കണക്കിന് ആളുകൾ ഇപ്പോഴും കാത്തുനിൽക്കുന്നു. അതേസമയം മറ്റു രാജ്യങ്ങളിലെ പൗരൻമാർക്ക് രാജ്യം വിടാൻ അടുത്തമാസവും താലിബാൻ അവസരം നൽകുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. 

ഓസീസ് വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ കഴിഞ്ഞ ദിവസം വലിയ ആക്രമണ സാധ്യത കാബൂൾ വിമാനത്താവളത്തിന് നേരെയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു കുറച്ചു മുമ്പ് വിമാനത്താവളത്തിന്റെ അടുത്ത് നിൽക്കുന്നവർ ഉടൻ അവിടെ നിന്ന് മാറണമെന്ന് അമേരിക്കയും പറഞ്ഞിരുന്നു. 


പൗരൻമാരെ ഒഴിപ്പിക്കുന്നതിന് അമേരിക്ക എല്ലാ സാധ്യതകളും ഉപയോ​ഗപ്പെടുത്തുമെന്ന് പ്രസിഡന്റ് ജോ ബൈ‍ൻ ട്വീറ്റ് ചെയ്തു. തങ്ങളുടെ കൂടെ സഹകരിച്ചവരേയും സുരക്ഷിതമായി ഒഴിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.