തലശേരി മുൻസിപ്പൽ ടൗൺ ഹാൾ ഇനി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ അറിയപ്പെടും

 | 
kodiyeri balakrishnan


കണ്ണൂർ: തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിന് അന്തരിച്ച സിപിഐഎം നേതാവും മുൻ തലശ്ശേരി എംഎൽഎയുമായ കോടിയേരി ബാലകൃഷ്ണന്റെ പേരിടും. കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ എന്ന് പുനർനാമകരണം ചെയ്യും. ഈ മാസം മുപ്പതിന് സ്പീക്കർ എ എൻ ഷംസീർ പ്രഖ്യാപനം നടത്തും.