അഫ്ഗാനിസ്ഥാനെ താലിബാന്‍ വിഴുങ്ങുന്നു; പ്രസിഡന്റ് അഷ്റഫ് ഗനി സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്

താലിബാന്‍ ഭീകരവാദികള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതോടെ ഗവണ്‍മെന്റ് നിശ്ചലാവസ്ഥയില്‍. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ അധികാരം കൈമാറുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്വല്‍ അറിയിച്ചു. സ്ഥിതിഗതികള്‍ പ്രസിഡന്റ് അഷ്റഫ് ഗനി മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം ഉടന്‍ സ്ഥാനമൊഴിഞ്ഞ് താലിബാന്‍ കമാന്‍ഡര്‍ക്ക് അധികാരമേല്‍ക്കാനുള്ള സാഹചര്യം ഒരുക്കും.
താത്ക്കാലിക ഭരണകൂടത്തിന് സമാധാനപരമായി അധികാരം കൈമാറാനാണ് ധാരണയായിരിക്കുന്നത്. കാബൂളില്‍ അക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും പൗരന്മാര്‍ ഭയപ്പെടേണ്ടെന്നും ആഭ്യന്തര മന്ത്രി അറിയിപ്പു നല്‍കി. അക്രമങ്ങളിലേക്ക് കടക്കരുതെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അറിയിച്ചു.
കാബൂളില്‍ നിന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ ഹെലികോപ്ടറില്‍ ഒഴിപ്പിച്ചു. അഫ്ഗാനിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനായി 5000ത്തോളം സൈനികരെയാണ് അമേരിക്ക അയച്ചത്.