ഓണം ബംമ്പർ ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ഏജന്‍റ്; ഭാ​ഗ്യശാലിയെ തിരഞ്ഞ് കേരളം

 | 
lottery

കേരള ലോട്ടറിയുടെ ഓണം ബമ്പര്‍   ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്ന് വിവരം, ഒന്നാം സമ്മാനമായ 12 കോടി TE  645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴില്‍ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണെന്നാണ് ഏജന്റ് മുരുകേഷ് തേവര്‍ അറിയിച്ചത്. 7.39 കോടി രൂപയാണ് ഒന്നാം സമ്മാനമായി നികുതിയും ഏജന്‍റ് കമ്മിഷനും കഴിഞ്ഞ് വിജയിക്ക് ലഭിക്കുക.തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ TE 177852, TA-945778, TC- 537460, TD- 642007, TB- 265947 എന്നീ നമ്പറിലുള്ള ടിക്കറ്റുകള്‍ക്കും ലഭിക്കും.