എ ഐ ക്യാമറയെ 51 തവണ പറ്റിച്ചു; മൂവാറ്റുപുഴ സ്വദേശി പിടിയിൽ, 60,000 രൂപ പിഴ

 | 
A I CAMARA

എ ഐ ക്യാമറയ്ക്ക് മുന്നിൽ മനപൂർവം 51 തവണ നിയമലംഘനം നടത്തിയ മൂവാറ്റുപുഴ സ്വദേശി പിടിയിൽ. ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എ ഐ ക്യാമറയുടെ മുന്നിൽ മനപൂർവം നിയമലംഘനം നടത്തിയത്. നമ്പർ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലർക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസിന് ലഭിച്ചാടോടെയാണ് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള  പ്രത്യേക സംഘം മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയിൽ തെരച്ചിൽ നടത്തി ആളെ പിടികൂടിയത്. 

ഇയാൾ മൂന്നുപേരെ വച്ചും, ഹെൽമെറ്റ് വെക്കാതെയും ബൈക്കിൽ സ്റ്റൻഡിങ് നടത്തുന്നതും എ ഐ ക്യാമറയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രദേശവാശികൾ ഫോട്ടോ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്. എ ഐ ക്യാമറയുടെ മുന്നിൽ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്. ലൈസെൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.