സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി മുഖ്യമന്ത്രി വേദിയിൽ നിന്ന് ഇറങ്ങിപ്പോയി
സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ് നടത്തിയതിൽ ക്ഷുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു. വേദിയിൽ വച്ച് തന്നെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു.
കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.