ബിജെപിക്ക് പിണറായിയുമായോ സിപിഎമ്മുമായോ ഒരു അന്തർധാരയുമില്ല; കെ സുരേന്ദ്രൻ
Oct 20, 2023, 16:33 IST
| ബി.ജെ.പിക്ക് പിണറായിയുമായി ഒരു അന്തർധാരയുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കര്‍ണാടകയില്‍ ബിജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിൽ പിണറായിയുടെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
എച്ച്.ഡി ദേവഗൗഡ പറഞ്ഞത് പിണറായിയെക്കുറിച്ചല്ലേ? അദ്ദേഹത്തിന്റെ മറുപടിയാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ദേവഗൗഡ പിണറായിയോട് എന്ത് പറഞ്ഞു എന്നത് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. ബി.ജെ.പിക്ക് പിണറായിയുമായോ സി.പി.എം ആയോ ഒരു അന്തർധാരയുമില്ല. ഇങ്ങോട്ട് വല്ലതുമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.