ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച കേരളത്തില്‍ എത്തിക്കും

 | 
pradeep kumar

കൂനൂര്‍ ഹെിലകോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച കേരളത്തില്‍ എത്തിക്കും. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് കുടുംബത്തിന് ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന് സൂലൂര്‍ വ്യോമതാവളത്തില്‍ എത്തിക്കുന്ന മൃതദേഹം പിന്നീട് തൃശൂര്‍, പുത്തൂരില്‍ എത്തിക്കും. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

പ്രദീപിന്റെ ഭാര്യയും മക്കളും ഇന്നലെ തന്നെ കേരളത്തില്‍ എത്തിയിരുന്നു. സൂലൂരില്‍ നിന്നുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പ്രദീപിന്റെ വീട്ടില്‍ എത്തിയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ട ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡ്ഡറിന്റെ സംസ്‌കാരം ഡല്‍ഹിയില്‍ രാവിലെ നടന്നു. ബ്രാര്‍ സക്വയര്‍ ശ്മശാനത്തില്‍ നടന്ന സംസ്‌കാരത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.