മത്സ്യവ്യാപാരിയെ വധിക്കാൻ ശ്രമിച്ച കേസ്; വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ

 | 
Police

മത്സ്യ വ്യാപാരിയെ കടയിൽ കയറി വധിക്കാൻ ശ്രമിച്ച കേസിൽ വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ. മങ്ങാട് സ്വദേശി വിഷ്ണു സന്തോഷാണ് അറസ്റ്റിലായത്.

കാവനാട് സൂര്യ നഗർ കാട്ടു പുരയിടത്തിൽ ജോസഫ് ദാസനെ വധിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ പിടികൂടുന്നതിനായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രതി കൊല്ലം കോടതിയിൽ കീഴടങ്ങി.

കീഴടങ്ങിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയുമായി അധികൃതർ തെളിവെടുപ്പ് നടത്തി.