'കേന്ദ്രസർക്കാർ ഭയപ്പാടില്‍'; യെച്ചൂരിയുടെ വീട്ടിലെ റെയ്ഡിൽ പ്രതികരിച്ച് ഇ.പി.ജയരാജൻ

 | 
ep

 സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ് അപലപനീയമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതെന്നും കേന്ദ്രസർക്കാർ വല്ലാത്ത ഭയപ്പാടിലാണെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡൽഹിയിലെ വസതിയില്‍ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്‍റെ ഗ്രാഫിക്സ് ഡിസൈനർ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവിൽ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്. 

ഓൺലൈൻ പോർട്ടലായ 'ന്യൂസ്‌ക്ലിക്കി'ലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ്. ഡൽഹി പൊലീസിന്‍റെ സ്‌പെഷൽ സെല്ലിന്റെ നേതൃത്വത്തിലാണ് നിരവധി പേരുടെ വസതികളിൽ പരിശോധന നടക്കുന്നത്. ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ്.