മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിലെത്തും; പരിക്കേറ്റവരെ സന്ദർശിക്കും

 | 
pinarayi vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കളമശ്ശേരിയിലെത്തും. സ്‌ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും. രാവിലെ സർവ്വകക്ഷിയോഗം കഴിഞ്ഞ ശേഷമായിരിക്കും മുഖ്യമന്ത്രി യാത്രതിരിക്കുക. 

 സെക്രട്ടറിയേറ്റിലെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷിയോഗം ചേരുന്നത്. വിവിധ കക്ഷിനേതാക്കൾ  യോഗത്തിൽ പങ്കെടുക്കുന്നു.  കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിൽ സർക്കാർ കൈക്കൊണ്ട നടപടികൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കും. കക്ഷിനേതാക്കളുടെ അഭിപ്രായം കൂടി ക്രോഡീകരിച്ച് യോഗം തുടർനടപടികൾ തീരുമാനിക്കും.