മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകീട്ട് ആറ് മണിക്ക്
Sep 19, 2023, 17:44 IST
|
മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന് വൈകീട്ട് ആറ് മണിക്ക്. ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തുന്നത്. സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് മാധ്യമങ്ങളെ കാണുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഒൻപതിനായിരുന്നു പിണറായി വിജയൻ അവസാനമായി വാർത്താസമ്മേളനം നടത്തിയത്. മാസപ്പടി ഉൾപ്പെടെയുള്ള വിഷയങ്ങളും കുടുംബത്തിന് നേരെ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി ഇവയിലൊന്നും പ്രതികരിച്ചിരുന്നില്ല.