മുഖ്യമന്ത്രിക്ക് മുഖ്യം പണം മാത്രം, മക്കളെകൊണ്ട് പണമുണ്ടാക്കിക്കുന്നു; കെ സുധാകരൻ

 | 
mni

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്ക് മുഖ്യം പണം മാത്രമാണെന്നും അദ്ദേഹം മക്കളെകൊണ്ട് പണമുണ്ടാക്കികൊണ്ടിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പിണറായി പ്രതിയായില്ല. ബി ജെ പി- പിണറായി ബന്ധമാണിതിന് പിന്നിൽ. കമഴ്ന്നു കിടന്നാൽ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി. ആരുടെയൊക്കെയോ മുന്നിൽ കുമ്പിട്ടാണ് പിണറായി പണം സമ്പാദിക്കുന്നതെന്നും കെ സുധാകരൻ വിമർശിച്ചു.


 പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. വെള്ളക്കരവും വൈദ്യതി തിരക്കും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.