കോൺഗ്രസ് നടത്തുന്നത് ഭീകര പ്രവർത്തനം, മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം; ഇ പി ജയരാജൻ

 | 
ep

കോൺഗ്രസ് പ്രവർത്തകരുടേത് ഭീകര പ്രവർത്തനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു യൂത്ത് കേൺഗ്രസിന്റെ ലക്ഷ്യമെന്ന് ഇ പി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

നവകേരള സദസ്സിന് ലഭിക്കുന്ന വലിയ ജനസ്വീകാര്യത കോൺഗ്രസ്സിനെ പ്രകോപിപ്പിക്കുന്നു. വടിയും കല്ലുമായാണ് അവർ എത്തിയതെന്നും ഇത് കേരളം ആയതുകൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജയരാ‍ജൻ പറഞ്ഞു.  പരിശീലനം ലഭിച്ചവരാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട നേതാക്കൾ ഇനിയും വരുമെന്നും. തിരുവനന്തപുരം എത്തുമ്പോഴേക്കും കൂടുതൽ നേതാക്കൾ എത്തുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.