തട്ടം വിവാദം; പ്രതിഷേധവുമായി വനിതാ ലീഗ്, അനിൽകുമാർ മാപ്പ് പറയണമെന്ന് ആവശ്യം
Updated: Oct 6, 2023, 10:28 IST
| മലപ്പുറം: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ പ്രതിഷേധവുമായി മലപ്പുറം വനിതാലീഗ് ജില്ലാകമ്മിറ്റി. പ്രസ്താവന പരസ്യമായി പിൻവലിച്ച് അനിൽകുമാർ മാപ്പ് പറയണമെന്നാണ് വനിതാ ലീഗിന്റെ ആവശ്യം. തട്ടം അഴിപ്പിക്കുന്ന മാർക്സിസ്റ്റ് ഒളി അജൻഡയ്ക്കെതിരെ തലയിൽ തട്ടവും മുഖാവരണവും ധരിച്ച് ശനിയാഴ്ച മലപ്പുറത്ത് പ്രതിഷേധപ്രകടനം നടത്താനും വനിതാലീഗ് തീരുമാനിച്ചു.