രാജ്യം ഇന്ന് 77ാം സ്വാതന്ത്ര്യദിന നിറവിൽ

 | 
independenceday

 

രാജ്യം ഇന്ന് 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ത്രിവർണ്ണ ശോഭയിൽ മുങ്ങി നിൽക്കുകയാണ് രാജ്യം. ഡൽഹിയിലെ ചെങ്കോട്ടയിലാണ് സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന ആഘോഷ പരിപാടികൾ നടക്കുക. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

2021-ൽ പ്രധാനമന്ത്രി ആരംഭിച്ച സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവ ആഘോഷങ്ങളുടെ സമാപനംകൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം. രാവിലെ 7 മണിക്ക് ചെങ്കോട്ടയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ദേശീയ പതാക ഉയർത്തിയതിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷം ഉള്ള പത്താമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമാണ് ഇത്. 

സ്വാതന്ത്ര്യദിനാഘോഷങ്ങളിലൂടെ അനുബന്ധിച്ച് അതീവ സുരക്ഷയിലാണ് രാജ്യം. ത്രിതല സുരക്ഷയാണ് ചെങ്കോട്ടയിൽ ഉള്ളത്, ഒപ്പം ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അതിർത്തികളിലും പ്രധാന നഗരങ്ങളിലും, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.